Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കണ്ണൂരിലേക്ക് ദമാമിൽനിന്ന് നേരിട്ട് വിമാനം, ആഹ്ലാദത്തോടെ കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾ

ദമാം- ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ദമാമിൽനിന്ന് കണ്ണൂരിലേക്കും തിരിച്ചും നേരിട്ട് വിമാന സർവീസ്. ഗോ എയറാണ് ഈ സെക്ടറിൽ സർവീസ് ആരംഭിക്കുന്നത്. ആദ്യ സർവീസ് ഡിസംബർ 19നാണ്. രാവിലെ 9.55ന് ദമാമിൽനിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം വൈകിട്ട് അഞ്ചിന് കണ്ണൂരിൽ എത്തും.കണ്ണൂരിൽ നിന്ന് രാവിലെ 6.55 ന് പുറപ്പെടുന്ന വിമാനം രാവിലെ 8.55 (സൗദി സമയം) ന് ദമാമിൽ എത്തിച്ചേരും. തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങൡലാണ് സർവീസ്. വൺവേ 499 റിയാലും റൗണ്ട്ട്രിപ് 999 റിയാലും ഗോ എയറിെന്റ നിരക്ക്. 30 കിലോ ബാഗേജും 7 കിലോ ഹാന്റ് ബാഗേജും അനുവദിക്കും. അധിക ബാഗേജ് വേണ്ടവർക്ക് 5 കിലോ വീതം 30 കിലോ വരെ നേരത്തെ പണമടച്ച് അധികം കൊണ്ടുപോകാനും സൗകര്യമുണ്ട്. നിലവിൽ അബുദാബി, മസ്‌ക്കത്ത്, കുവൈത്ത്, ദുബായ് എന്നിവിടങ്ങളിൽ നിന്നും ഗോ എയർ കണ്ണുരിലേക്ക് സർവീസ് നടത്തുന്നുണ്ട്. ഉടൻ ദോഹ സർവീസും ആരംഭിക്കും. 
 

Latest News