ഇന്ത്യയിലെ മുസ്‌ലിംകള്‍ ഭയപ്പെടേണ്ടതില്ല, അവര്‍ ഇന്ത്യന്‍ പൗരന്മാരായി തന്നെ തുടരും- അമിത് ഷാ

ന്യൂദല്‍ഹി- പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ചു. ബില്ലിന്‍മേലുള്ള ചര്‍ച്ച പുരോഗമിക്കുന്നു. ബില്‍ പാസാക്കുന്നതിന് ആവശ്യമായ പിന്തുണ സര്‍ക്കാരിനു ലഭിക്കുമെന്നാണ് സൂചന. പൗരത്വ ബില്‍ സംബന്ധിച്ച് ഇന്ത്യന്‍ മുസ്‌ലിംകള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അവര്‍ ഇന്ത്യന്‍ പൗരന്മാരാണെന്നും അങ്ങനെ തന്നെ തുടരുമെന്നും അമിത് ഷാ പറഞ്ഞു. സ്വാതന്ത്ര്യത്തിനു ശേഷം പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നു വന്ന മുസ്‌ലിംകളല്ലാത്ത ന്യൂനപക്ഷ കുടിയേറ്റക്കാര്‍ക്കാണ് പൗരത്വം നല്‍കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുസ്‌ലിം കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ കഴിയില്ലെന്നും സഭയില്‍ അമിത് ഷാ വ്യക്തമാക്കി.
 

Latest News