Sorry, you need to enable JavaScript to visit this website.

ഖത്തർ പ്രതിസന്ധിക്ക്  പരിഹാരമായില്ല

റിയാദ് - രണ്ടര വർഷത്തിലധികമായി തുടരുന്ന ഖത്തർ പ്രതിസന്ധിക്ക് നാൽപതാമത് ഗൾഫ് ഉച്ചകോടിയിലും പരിഹാരമായില്ല. എന്നാൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല ഖത്തർ സംഘം ഉച്ചകോടിയിൽ സംബന്ധിച്ചത് ശുഭസൂചകമായി. ഖത്തർ പ്രതിനിധി സംഘം അടക്കം ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ ഔദ്യോഗിക സംഘങ്ങളെയും കിംഗ് സൽമാൻ വ്യോമതാവളത്തിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഊഷ്മളമായി സ്വീകരിച്ചു. രണ്ടര വർഷം മുമ്പ് ഗൾഫ് പ്രതിസന്ധി പ്രത്യക്ഷപ്പെട്ട ശേഷം ആദ്യമായാണ് ഖത്തറിൽനിന്ന് പ്രധാനമന്ത്രി തലത്തിലുള്ള ഉന്നതതല സംഘം സൗദിയിലെത്തുന്നത്. എന്നാൽ, ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളൊന്നും ഉച്ചകോടി കൈക്കൊണ്ടില്ല. 
അതേസമയം, ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് നടത്തുന്ന ശ്രമങ്ങൾക്കുള്ള പിന്തുണ സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും തുടരുമെന്നും ഉച്ചകോടിയുടെ സമാപനത്തിൽ ജി.സി.സി സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ലത്തീഫ് അൽസയ്യാനിക്കൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. 

Latest News