Sorry, you need to enable JavaScript to visit this website.

സമൂഹ സൃഷ്ടിപ്പിന് യുവത്വം നിർണായകം- ഐ.പി.എച്ച്.ആർ.സി

ജിദ്ദ- ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിലും സമാധാനപരവും സഹവർത്തിത്വവുമുള്ള സമൂഹങ്ങൾ കെട്ടിപ്പടുക്കുന്നതിനും യുവാക്കളുടെ നൈപുണ്യവും സർഗാത്മകതയും നിർണായകമാണെന്ന് ഒ.ഐ.സി ഇൻഡിപെൻഡന്റ് ഹ്യൂമൺ റൈറ്റ്‌സ് കമ്മീഷൻ(ഐ.പി.എച്ച്.ആർ.സി) അഭിപ്രായപ്പെട്ടു. 
ഒരാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമായി യുവത്വത്തെ ഇസ്‌ലാം പരിഗണിക്കുന്നുണ്ട്. സമൂഹത്തോടുള്ള ഉത്തരവാദിത്വം നിർവഹിക്കേണ്ടത് യുവത്വം മുതലാണെന്ന് ഇസ്‌ലാം ഏവരെയും പഠിപ്പിക്കുന്നു.  ഓരോരുത്തുരുടെയും ഉള്ളിൽ അന്തർലീനമായ കാര്യങ്ങൾക്കൊപ്പം മറ്റുള്ളവരുടെ അവകാശങ്ങൾക്ക് കൂടി യുവത്വം സർഗാത്മകമാകണം.  തീവ്രവാദവും മറ്റ് വിനാശ ചിന്തകളും ഓരോ വ്യക്തിയുടെയും ഉള്ളിൽ എളുപ്പത്തിൽ കടന്നുകയറുന്ന കാലം കൂടിയാണിത്. അതിനാൽ, യുവാക്കളുടെ വിദ്യാഭ്യാസത്തിലും സ്വഭാവസവിശേഷതയിലും ഫലപ്രദമായ നിക്ഷേപം നടത്തേണ്ട കാലം കൂടിയാണ് യുവത്വം.  
ലോകത്തിലെ ഏറ്റവും ഉയർന്ന യുവജന കേന്ദ്രങ്ങളിൽ ഒന്നിൽ നിന്നാണ് ഒ.ഐ.സി അതിന്റെ പ്രവർത്തനം തുടങ്ങുന്നത്.  ഒ.ഐ.സി അംഗരാജ്യങ്ങളിലെ യുവാക്കൾ ഇതിനകം തന്നെ അതത് സമുദായങ്ങളുടെ പുരോഗതിക്കായി പ്രവർത്തിക്കുന്നു. അവർ സമൂഹത്തിന് സംഭാവന നൽകുകയും നൂതന പരിഹാരങ്ങൾ നിർദ്ദേശിക്കുകയും സാമൂഹിക പുരോഗതിക്ക് പ്രേരണ നൽകുകയും ചെയ്യുന്നു. ആഗോള വികസനത്തിനും അഭിവൃദ്ധിക്കും മികച്ച അവസരമൊരുക്കുന്ന ശ്രദ്ധേയമായ ജനസംഖ്യാപരമായ സാധ്യതകളെ അവർ പ്രതിനിധീകരിക്കുന്നുവെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു.
 

Latest News