ജിസാൻ - വലിയ തോതിൽ അഴിമതികൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ജിസാൻ പ്രവിശ്യയിലെ ബലദിയ മേധാവിയെ പിരിച്ചുവിട്ടു.
ദേശീയ അഴിമതി വിരുദ്ധ കമ്മീഷൻ നടത്തിയ അന്വേഷണത്തിലാണ് ബലദിയ മേധാവി വ്യാജ പദ്ധതികളുടെ പേരിൽ കോടിക്കണക്കിന് റിയാലിന്റെ അഴിമതികൾ നടത്തിയതായി കണ്ടെത്തിയത്. ഇല്ലാത്ത പദ്ധതികളുടെ പേരിൽ ബലദിയ മേധാവി കരാറുകാർക്ക് കോടിക്കണക്കിന് റിയാൽ വിതരണം ചെയ്യുകയായിരുന്നു.
കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്റേതാനും ഉദ്യോഗസ്ഥരെ വൈകാതെ സസ്‌പെന്റ് ചെയ്യുമെന്നാണ് കരുതുന്നത്.