ബി.ജെ.പി എം.എല്‍.എ ബലാല്‍സംഗം  ചെയ്തുവെന്ന്  വനിതാ ഡോക്ടര്‍ 

ന്യൂദല്‍ഹി-ബിജെപി എം.എല്‍.എക്കെതിരെ ബലാത്സംഗ പരാതിയുമായി വനിതാ ഡോക്ടര്‍.അരുണാചല്‍ പ്രദേശിലെ ബിജെപി എംഎല്‍എ ഗോരുക് കോര്‍ഡിനെതിരെയാണ് പരാതി. ഒക്ടോബര്‍ 12ന് ഔദ്യോഗിക ചര്‍ച്ചയ്‌ക്കെന്ന വ്യാജേന ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. കേസ് അട്ടിമറിക്കാന്‍ പൊലീസും എംഎല്‍എയും പരമാവധി ശ്രമിച്ചുവെന്ന് ഇരയായ ഡോക്ടര്‍ പറഞ്ഞു. എന്നിട്ടും കേസ് ഹൈക്കോടതിയിലെത്തിയതിനെ തുടര്‍ന്ന് പ്രതി ഭീഷണിയുമായി രംഗത്തെത്തിയെന്ന് ഡോക്ടര്‍ ആരോപിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും കണ്ട് പരാതി പറയാന്‍ യുവതി തലസ്ഥാനത്തെത്തിയിട്ടുണ്ട്. 

Latest News