Sorry, you need to enable JavaScript to visit this website.

ദോഹയില്‍ ഇന്ത്യന്‍ ഫാഷന്‍ വസ്ത്രപ്രദര്‍ശനം

ദോഹ- മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ടില്‍ (മിയ) ബുധനാഴ്ച മുതല്‍ ഇന്ത്യയുടെ സമകാലിക ഫാഷന്‍ വസ്ത്രങ്ങളുടെ പ്രദര്‍ശനം.
ഖത്തര്‍-ഇന്ത്യ സാംസ്‌കാരിക വര്‍ഷാഘോഷത്തിന്റെ ഭാഗമായി ഖത്തര്‍ മ്യൂസിയവും കാരവന്‍ എര്‍ത്തും ചേര്‍ന്നാണ് സുസ്ഥിര ഇന്ത്യന്‍ ഫാഷന്‍ എന്ന വിഷയത്തില്‍ സിംപോസിയം നടത്തുന്നത്. 11, 12, 13 തീയതികളിലാണ് പരിപാടി. തെരഞ്ഞെടുക്കപ്പെട്ട സമകാലിക ഇന്ത്യന്‍ ഫാഷനും തുണിത്തരങ്ങളുമാണ് പ്രദര്‍ശിപ്പിക്കുക. ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചലച്ചിത്ര പ്രദര്‍ശനവും ഉണ്ടാകും.
12ന് രാവിലെ 10 മുതല്‍ 3 വരെയാണ് സിംപോസിയം. അബായയുടെയും പരമ്പരാഗത ഖത്തരി വസ്ത്രങ്ങളുടെയും ചരിത്രം,  ഇന്ത്യയിലെയും ഖത്തറിലെയും വസ്ത്ര പൈതൃകം എന്നിവയെക്കുറിച്ചാണ് സിംപോസിയം.

 

Latest News