സാഹസിക യാത്രക്കൊരുങ്ങി അഷറഫ് അലി; നിങ്ങളുടെ വോട്ട് വേണം-video

പാലക്കാട്- കൊടും തണുപ്പിലുള്ള അതിസാഹസിക യാത്രക്കായുള്ള മത്സരത്തിലാണ് മലയാളിയും വ്‌ളോഗറുമായ അഷറഫ് അലി എന്ന അഷറഫ് എക്‌സല്‍.
സ്വീഡിഷ് കമ്പനിയായ ഫിയല്‍രാവന്‍ അതിശൈത്യ മേഖലയില്‍ സംഘടിപ്പിക്കുന്ന സാഹസിക യാത്രക്കുള്ള ഓണ്‍ലൈന്‍ വോട്ടിംഗ് മത്സരത്തില്‍ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ് പാലക്കാട് എടത്തനാട്ടുകര സ്വദേശിയായ ഇദ്ദേഹം.
മഞ്ഞുനിറഞ്ഞ ആര്‍ടിക് മേഖലയില്‍ മൈനസ് 40 വരെയുള്ള കൊടുംതണുപ്പില്‍ പ്രത്യേക ഇനത്തിലുള്ള നായ്ക്കള്‍ വലിക്കുന്ന വാഹനത്തില്‍ നോര്‍വേയില്‍നിന്ന് സ്വീഡന്‍ വരെ 300 കി.മീ വരെയാണ് സഞ്ചരിക്കേണ്ടത്.
ഓണ്‍ലൈന്‍ വോട്ടിംഗിലൂടെയാണ് സഞ്ചാരികളെ തെരഞ്ഞെടുക്കുന്നത്. ഓണ്‍ലൈന്‍ വോട്ടിംഗില്‍ പങ്കെടുത്ത് സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ് അഷറഫ് അലി.  
ഓണ്‍ലൈന്‍ വോട്ടിംഗില്‍ പങ്കെടുക്കേണ്ട ലിങ്ക് https://polar.fjallraven.com/contestant/?id=7043

Latest News