Sorry, you need to enable JavaScript to visit this website.

മലയാളി വിദ്യാർഥി ദോഹയിൽ നിര്യാതനായി

ദോഹ- മലയാളി വിദ്യാർത്ഥി ദോഹയിൽ നിര്യാതനായി. ദോഹ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ ഒൻപതാം കഌസ് വിദ്യാർത്ഥി മുഹമ്മദ് ജിസാനാ(15)ണ് ഹമദ് ആശുപത്രിയിൽ നിര്യാതനായത്. ഏതാനും ദിവസങ്ങളായി ഇവിടെ ചികിത്സയിലായിരുന്നു.  കോഴിക്കോട് ചാലപ്പുറത്ത് താമസിക്കുന്ന മലപ്പുറം കുന്നത്തൊടി സ്വദേശി അബ്ദുൽ റസാഖിന്റെയും കോഴിക്കോട് നടക്കാവ് സ്വദേശിനി ആയിഷാ സാബിറയുടെയും മകനാണ്. സഹോദരങ്ങൾ : ബാഷിദ്,അനുഷിർ,ഫാത്തിമാ യുസ്‌റ. പിതാവ് അബ്ദുൽറസാഖ് ദോഹയിലെ അൽ ഷാഹിരി ഇലക്ട്രോണിക്‌സിൽ സെയിൽസ് മാനേജരാണ്. ഇന്ന്(ചൊവ്വ) മഗ്‌രിബ് നമസ്‌കാരത്തിന് ശേഷം മിസൈമിർ പള്ളി ഖബർസ്ഥാനിൽ മറവുചെയ്യും.

Latest News