Sorry, you need to enable JavaScript to visit this website.

പ്രവാസി അറിയാതെ ഭാര്യയും മക്കളും ദോഹയില്‍; ഞെട്ടിച്ച് സുഹൃത്തുക്കള്‍-video

ദോഹ- പത്തു വര്‍ഷത്തിലേറെയായി ഖത്തറില്‍ പ്രവാസിയായ മലയാളി യുവാവിന്റെ കുടുംബത്തെ കൊണ്ടുവരണമെന്ന സ്വപ്‌നം സാക്ഷാത്കരിച്ച് സുഹൃത്തുക്കള്‍. അമീര്‍ അബ്ബാസ് എന്ന പ്രവാസി ആ അനുഭവം വീഡിയോ സഹിതം ഫേസ് ബുക്കില്‍ പങ്കുവെച്ചു.


പോസ്റ്റ് വായിക്കാം

നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യം എന്താണെന്നു അറിയോ നിങ്ങള്‍ക്ക്. അതു നമ്മുടെ മനസ്സ് അറിയുന്ന സുഹൃത്തുക്കളെ ലഭിക്കുക എന്നുള്ളതാണെന്നു ഞാന്‍ മനസിലാക്കുന്നു.

അല്ലെങ്കില്‍ ഇത്തരം കാര്യങ്ങള്‍ എല്ലാം ആര്‍ക്കു ചെയ്യാന്‍ കഴിയും. കല്യാണം കഴിഞ്ഞു പ്രവാസ ജീവിതം തുടങ്ങിയിട്ട് 10വര്‍ഷത്തില്‍ അധികമായി.

കുടുംബത്തെ ഒരു തവണ എങ്കിലും ഖത്തര്‍ കാണിക്കണം എന്നുള്ളത് എന്റെ അതിയായ ആഗ്രഹമായിരുന്നു.
മക്കള്‍ പല തവണ ചോദിക്കും എന്നാ ഉപ്പാ ഞങ്ങളെ ഗള്‍ഫ് കാണിക്കുകയെന്ന്. ചങ്ക് പിടഞ്ഞു കൊണ്ട് തന്നെ അവരെ പലതും പറഞ്ഞു സമാധാനിപ്പിക്കും. മൂന്നു മക്കളില്‍ രണ്ടു പേര്‍ക്ക് പാസ്‌പോര്‍ട്ട് പോലും എടുക്കാതെ ആണ് അവരെ ഓരോന്ന് പറഞ്ഞു സമാധാനിപ്പിക്കുന്നത്.

ഇവിടെ ആണ് എന്റെ യൂത്ത് ഫോറം അല്‍സദ്ദ് യൂണിറ്റിലെ സുഹൃത്തുക്കളുടെ സ്‌നേഹബന്ധം നാം തിരിച്ചറിയേണ്ടത്. ഞാന്‍ പോലും അറിയാതെ മക്കള്‍ക്ക് പാസ്‌പോര്‍ട്ട് എടുത്ത് കൊടുത്തു അവരെ ഇവിടെ എത്തിച്ചു എല്ലാ സൗകര്യത്തോടു കൂടെ ഉള്ള താമസ സൗകര്യവും തയ്യാറാക്കിയിരിക്കുന്നു...

ഞാന്‍ എന്താണ് മക്കളെ നിങ്ങളോട് പറയേണ്ടത് . സ്‌നേഹം മാത്രം... ഖല്‍ബാണ് നിങ്ങള്‍... ചങ്കിടിപ്പാണ് നിങ്ങള്‍..

 

Tags

Latest News