Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സെറ്റുകളില്‍ അനുഭവിച്ചത് സഹിക്കാനാവാത്ത പീഡനമെന്ന് ഷെയ്ന്‍ നിഗം

തിരുവനന്തപുരം- സഹിക്കാനാവാത്ത പീഡനങ്ങളാണ് സെറ്റുകളില്‍ താന്‍ അനുഭവിച്ചിരുന്നതെന്ന് ഷെയ്ന്‍ നിഗം പറഞ്ഞു. ജനങ്ങളെ എനിക്കെതിരെ തിരിക്കാനുള്ള നീക്കമാണ് ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. തനിക്ക് നീതി കിട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.  
മന്ത്രി എ.കെ.ബാലനെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നടന്‍ എന്നതിലുപരി താനൊരു മനുഷ്യനാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ അമ്മയും സഹോദരിമാരും മാത്രമാണ് തന്നോടൊപ്പമുള്ളതെന്നും പറഞ്ഞു.
ഷെയ്ന്‍ നിഗം തന്റെ വിഷമങ്ങള്‍ തുറന്നു പറഞ്ഞതായും നിര്‍മാതാക്കള്‍ സിനിമ ഉപേക്ഷിച്ചത് അദ്ദേഹത്തോട് ആലോചിക്കാതെയാണെന്ന് പറഞ്ഞതായും മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. ഷെയ്ന്‍ നിഗവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
താര സംഘടനയായ അമ്മയ്ക്കു തന്നെ പ്രശ്‌നം തീര്‍ക്കാവുന്നതേയുള്ളൂവെന്ന് മന്ത്രി പറഞ്ഞു. പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടവര്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതാണ് നല്ലതെന്നും അതിന് സര്‍ക്കാര്‍ വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. സിനിമാ വ്യവസായം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് തെളിവുകള്‍ നല്‍കിയാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഷെയ്ന്‍ നിഗത്തിനെതിരായ നടപടിയില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ് നിര്‍മാതാക്കളുടെ സംഘടന.

 

Latest News