ലത മങ്കേഷ്‌കര്‍ വീട്ടിലേക്ക് മടങ്ങി  

ന്യൂദല്‍ഹി-പ്രശസ്ത ഗായിക ലത മങ്കേഷ്‌കര്‍ ആശുപത്രി വിട്ടു. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്നാണ് 28 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം അവര്‍ മടങ്ങിയത്. താന്‍ ആരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങുന്നുവെന്ന് ട്വിറ്ററിലൂടെയാണ് അവര്‍ കുറിച്ചത്. തന്നെ പിന്തുണച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥന ഫലം കണ്ടുവെന്നും ലത മങ്കേഷ്‌കര്‍ കുറിച്ചു.
ന്യൂമോണിയയും ശ്വാസതടസവും മൂലം നവംബര്‍11 നാണ് ലത മങ്കേഷ്‌കറിനെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Latest News