Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എസ്.എഫ്.ഐ നേതാക്കൾക്ക് സർക്കാർ ചെലവിൽ വിദേശയാത്ര

തിരുവനന്തപുരം- മന്ത്രിയുടെ വിദേശയാത്രയ്ക്ക് പിന്നാലെ കുട്ടിസഖാക്കൾക്കും സർക്കാർ ചെലവിൽ വിദേശയാത്ര. കോടികൾ മുടക്കിയാണ് കോളേജ് യൂനിയൻ ചെയർമാൻമാരെ സംസ്ഥാന സർക്കാർ വിദേശത്തേക്കയക്കുന്നത്. പരിശീലനത്തിന്റെ പേരു പറഞ്ഞാണ് ലോകം കാണാൻ എസ്.എഫ്.ഐ നേതാക്കൾക്ക് സർക്കാർ അവസരം ഒരുക്കി നൽകിയിരിക്കുന്നത്. സർക്കാർ ഖജനാവിൽനിന്നാണ് യാത്രയുടെ മുഴുവൻ ചെലവും വഹിക്കുന്നത്.


സംസ്ഥാനം കടുത്തസാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് 70 സർക്കാർ കോളേജുകളിലെ ചെയർമാൻമാരെ നേതൃപാടവ പരിശീലനത്തിന് ലണ്ടനിലേക്ക് അയക്കുന്നത്. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഇതുസമ്മന്ധിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറക്കി. അടുത്തമാസമാണ് വിദേശയാത്ര. 
സംസ്ഥാനത്ത് ഇതാദ്യമായാണ് കോളേജ് യൂനിയൻ ചെയർമാൻമാരെ വിദേശത്തേക്ക് പരിശീലനത്തിന് അയക്കുന്നത്. എസ്.എഫ്.ഐയ്ക്ക് മേധാവിത്വമുള്ള 70 കോളേജുകളിലെ ചെയർമാൻമാരെയാണ് സർക്കാർ വിദേശയാത്രയ്ക്ക് തെരഞ്ഞെടുത്തതെന്നത് ശ്രദ്ധേയമാണ്.


ഉന്നത വിദ്യാഭ്യാസമന്ത്രി പദ്ധതിയെക്കുറിച്ച് സൂചന നൽകിയപ്പോൾതന്നെ വിവാദമുണ്ടായിരുന്നു. രണ്ടു പ്രളയത്തിന് ശേഷം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയും ഇതിനെ മറികടക്കാൻ സാധാരണക്കാരുടെ ചുമലിൽ വാറ്റ് നികുതി ഭാരം കെട്ടിവയ്ക്കുകയും ചെയ്തു. സാധാരണക്കാരുടെ പോക്കറ്റ് കീറുമ്പോഴാണ് സർക്കാർ മറുഭാഗത്തുകൂടി ധൂർത്ത് നടത്തുന്നത്.
കാർഡിഫ് സർവകലാശാലയിൽ പരിശീലനത്തിനായി സർക്കാർ ആർട്‌സ് ആന്റ് സയൻസ് കോളേജ് ചെയർമാൻമാരിൽനിന്നും അപേക്ഷ ക്ഷണിച്ച് ഉത്തരവിറക്കിയത്. പാസ്‌പോർട്ട് വിവരം അടക്കം നൽകാനാണ് നിർദേശം. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഫ്‌ലെയർ എന്ന നൂതന വിഭാഗത്തിന്റെ ഭാഗമായി ലീഡ് ഇൻഡെക്ഷൻ പരിശീലനമെന്ന നിലക്കാണ് വിദേശയാത്ര. നേതൃപാടവം മെച്ചപ്പെടുത്താൻ അന്താരാഷ്ട്ര നിലവാരമുള്ള പരിശീലനസ്ഥാപനങ്ങൾ രാജ്യത്ത് തന്നെ ഉള്ളപ്പോഴാണ് സർക്കാരിന്റെ ധൂർത്ത്.

 

Latest News