Sorry, you need to enable JavaScript to visit this website.

സോഷ്യല്‍ മീഡിയയില്‍ ഡോക്ടര്‍ കളിക്കേണ്ട, പിടിവീഴും

ദുബായ്- സോഷ്യല്‍ മീഡിയയില്‍ അനധികൃത ആരോഗ്യ വിവരങ്ങള്‍ പോസ്റ്റുചെയ്യുന്നത് നിങ്ങളെ കുഴപ്പത്തിലാക്കും. യു.എ.ഇയില്‍ ഇതു സംബന്ധിച്ച കര്‍ക്കശ നിരീക്ഷണം വരികയാണ്.
ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ കര്‍ശന നിയന്ത്രണം ഉണ്ടാക്കാനാണ് നീക്കം. ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ബന്ധപ്പെട്ട പ്രൊഫഷനുകളിലല്ലാത്തവര്‍ കൈകാര്യം ചെയ്യുന്നതിനാണ് നിയന്ത്രണം വരിക.
തെറ്റായതും ദോഷകരവുമായ ആരോഗ്യ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നത് തടയാനാണിത്. പോസ്റ്റുകള്‍ നിയന്ത്രിക്കാതെ ഇത് സാധ്യമാകില്ലെന്ന് മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഡോ. അമിന്‍ ഹുസൈന്‍ അല്‍ അമിരി പറഞ്ഞു.
ദുബായില്‍ നടന്ന ആദ്യത്തെ മിഡില്‍ ഈസ്റ്റ് ഹെല്‍ത്ത് കെയര്‍ സോഷ്യല്‍ മീഡിയ ഉച്ചകോടിയില്‍ സംസാരിച്ച ഡോ. അല്‍ അമീരി, തങ്ങളുടെ പരിധിയില്‍ വരാത്ത ആരോഗ്യ വിവരങ്ങള്‍ പോസ്റ്റുചെയ്യുന്നതിന് പൊതുജനങ്ങള്‍ക്കും മറ്റുമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും കഴിയുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും ഇത് മാറണമെന്നും പറഞ്ഞു.
ഇത്തരക്കാര്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതാണ് സോഷ്യല്‍ മീഡിയ നിരീക്ഷിക്കുന്നതിന് പദ്ധതി കൊണ്ടുവരാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News