ന്യൂദൽഹി- ഫീസ് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജെ.എൻ.യു വിദ്യാർഥികൾ ദൽഹിയിൽ നടത്തിയ മാർച്ചിന് നേരെ പോലീസ് ലാത്തിചാർജ്. രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ചിന് നേരെയാണ് പോലീസ് ലാത്തി വീശിയത്. കഴിഞ്ഞ ഒരു മാസത്തോളമായി യൂണിവേഴ്‌സിറ്റി വിദ്യാർഥികൾ ഫീസ് വർധനവിന് എതിരായ സമരത്തിലാണ്. പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികൾ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയത്. ഹോസ്റ്റൽ നിരക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികൾ സമരം നടത്തുന്നത്.