കര്‍ണാടകയില്‍ 10 സീറ്റുകളില്‍ ബിജെപി മുന്നേറുന്നു

ബംഗളൂരു- കര്‍ണാടക നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി 10 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഹുന്‍സൂര്‍, കഗ്‌വാഡ്, കൃഷ്ണരാജപുരം, മഹാലക്ഷ്മി ലേഔട്ട്, ഗോഖക്, ഹിരെക്കേരൂര്‍, അത്താണി, യെല്ലാപൂര, ചിക്കബെല്ലാപുര, യശ്വന്തപുര എന്നിവിടങ്ങളിലാണ് ബിജെപിക്ക് ലീഡ്. ശിവാജി നഗറിലും വിജയനഗരയിലും കോണ്‍ഗ്രസും കൃഷ്ണരാജപേട്ടില്‍ ജെഡിഎസും ലീഡ് ചെയ്യുന്നു.

കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാരിനെ അട്ടിമറിച്ച് ബിജെപിയെ അധികാരത്തിലേറ്റാനായി കൂറുമാറിയ 17 കോണ്‍ഗ്രസ്-ദള്‍-കെപിജെപി എംഎല്‍എമാരില്‍ 15 പേരുടെ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.  
ഭരണം നിലനിര്‍ത്താന്‍ 15 മണ്ഡലങ്ങളില്‍ ആറ് സീറ്റുകളില്‍ ബിജെപിക്ക് ജയം അനിവാര്യമാണ്. ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നാണ് എക്‌സിറ്റ് പോളുകളുടെ പ്രവചനം.

 

Latest News