സൗദി യോഗ്യതാ നിർണയ പരീക്ഷയിൽ  മലയാളം ഉൾപ്പെടുത്തണം -കെ.എം.സി.സി

ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ പി.വി.അബ്ദുൽ വഹാബ് എം.പിക്ക് നിവേദനം നൽകുന്നു. 

ജിദ്ദ- സൗദി അറേബ്യയിലെ പുതിയ തൊഴിൽ നിയമമനുസരിച്ച് ലേബർ പ്രൊഫഷൻ വിസയിലുള്ളവർ അവരവരുടെ തൊഴിൽ വൈദഗ്ധ്യം ഏത് മേഖലയിലാണെന്ന് തെളിയിക്കുന്നതിന് സർക്കാർ നടത്തുന്ന പരീക്ഷക്ക് അറബി, ഉറുദു, ഹിന്ദി ഭാഷയോടൊപ്പം മലയാള ഭാഷ കൂടി ഉൾപ്പെടുത്തുന്നതിന് സർക്കാർ തലത്തിൽ ഇടപെടലുകളുണ്ടാകുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാർ അടിയന്തര നടപടികളെടുക്കണമെന്ന് കെ.എം.സി.സി ആവശ്യപ്പെട്ടു.

സൗദി അറേബ്യയിൽ ലേബർ പ്രൊഫഷനിൽ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നത് ഹിന്ദി, ഉറുദു ഭാഷയിൽ പ്രാവിണ്യം കുറഞ്ഞ മലയാളികളാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായും സംസ്ഥാന സർക്കാരുമായും ബന്ധപെട്ട് അടിയന്തര നടപടി സ്വീകരിക്കാനുള്ള ഇടപെടലുകൾ ഉണ്ടാവുന്നതിന് ജിദ്ദയിലെത്തിയ രാജ്യസഭാ അംഗം പി.വി.അബ്ദുൽ വഹാബിന് ജിദ്ദ കെ.എം.സി.സി നിവേദനം നൽകി. വിഷയം അടുത്ത ദിവസം തന്നെ വിദേശകാര്യ മന്ത്രാലയത്തിന്റെയും കേന്ദ്ര മന്ത്രിമാരുടെയും ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹാരം തേടുമെന്ന് നിവേദനം ഏറ്റുവാങ്ങിയ പി.വി.അബ്ദുൽ വഹാബ് പറഞ്ഞു. 


ജിദ്ദ കെ.എം.സി.സി ആസ്ഥാനത്തു നടന്ന ചടങ്ങിൽ സെൻട്രൽ കമ്മിറ്റി അഹമ്മദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര, അൻവർ ചേരങ്കൈ, നിസാം മമ്പാട്, വി.പി.മുസ്തഫ, സി.സി.കരീം, ശിഹാബ് താമരക്കുളം, ഇസ്ഹാഖ് പൂണ്ടോളി, നാസർ മച്ചിങ്ങൽ, പി.സി.എ.റഹ്മാൻ ഇണ്ണി, അസീസ് കോട്ടോപ്പാടം, ഷൗക്കത്ത് ഞാറക്കോടൻ, എ.കെ.ബാവ സംബന്ധിച്ചു. 

 

 

Latest News