Sorry, you need to enable JavaScript to visit this website.

ഗള്‍ഫ് രാജ്യങ്ങളില്‍ പരക്കെ മഴ, ജാഗ്രതാ നിര്‍ദേശം

അബുദാബി-യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ മഴക്കു സാധ്യത. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്റെ ഫലമാണിത്. ഫുജൈറ, ഖോര്‍ഫക്കാന്‍ മേഖലകളില്‍ ഇടവിട്ട മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. ഗള്‍ഫിലെ വിവിധ രാജ്യങ്ങളിലും മഴ തുടരുകയാണ്.
കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കി. ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ഇടിയോടെ ശക്തമായ മഴക്കു സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.യു.എ.ഇയില്‍ പൊതുവേ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. കുവൈത്തിലും മഴയുണ്ടായി.
ഒമാനിലെ മുസണ്ടം, വടക്കന്‍ ബതീന, തെക്കന്‍ ബതീന, തലസ്ഥാന നഗരമായ മസ്‌കത്ത്, ബുറൈമി, അല്‍ ദാഹിറ, അല്‍ ദാഖ് ലിയ, വടക്കന്‍ ഷര്‍ഖിയ, തെക്കന്‍ ഷര്‍ഖിയ, അല്‍ വുസ്ത, ദോഫാര്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന സൂചന.

 

Latest News