കല്‍പറ്റ- വൈകല്യങ്ങളെ വെല്ലുവിളിച്ച് കൃഷിയില്‍ വിജയഗാഥയെഴുതുന്ന കുംഭയെ തന്റെ ലാളിത്യം പ്രകടമാക്കി കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി ആദരിച്ചു. മുസ്‌ലിം ലീഗ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എക്‌സലന്‍സ് അവാര്‍ഡിനു കുംഭയെ തെരഞ്ഞെടുത്തിരുന്നു. വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന യു.ഡി.എഫ് മാനന്തവാടി നിയോജക മണ്ഡലം കണ്‍വന്‍ഷനില്‍ അവാര്‍ഡുദാനവും നിശ്ചയിച്ചു.
അരയ്ക്കു താഴെ തളര്‍ന്ന കുംഭ അവാര്‍ഡ് സ്വീകരിക്കുന്നതിന് പേരുവിളിച്ചപ്പോള്‍ കൈകള്‍ തറയില്‍ കുത്തി ഇഴഞ്ഞാണ് വേദിയിലെത്തിയത്. ഇതുകണ്ട രാഹുല്‍ഗാന്ധി അവരുടെ അടുത്തു ചെന്ന് തറയിലിരുന്ന് ഷാള്‍ പുതപ്പിച്ച് പുരസ്‌കാരം സമ്മാനിക്കുകയായിരുന്നു. കുംഭയെ ചേര്‍ത്തുപിടിച്ചു അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. ജിവിതത്തിലെ അവിസ്മരണീയ അനുഭവമാണ് തനിക്കുണ്ടായതെന്നു കുംഭ പിന്നീട് പറഞ്ഞു.






