ഷാര്‍ജയില്‍ കെട്ടിടത്തില്‍നിന്ന് വീണ് മലയാളി പെണ്‍കുട്ടി മരിച്ചു, ആത്മഹത്യയെന്ന് സംശയം

ഷാര്‍ജ- ഷാര്‍ജ നബയില്‍ മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്നും വീണു മരിച്ച നിലയില്‍. ഷാര്‍ജ ഔര്‍ ഓണ്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി നന്ദിത (15) യെയാണ് വെള്ളിയാഴ്ച രാത്രി 10 മണിയോടെ താമസിക്കുന്ന കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവമറിഞ്ഞയുടന്‍ ഷാര്‍ജ പോലീസും പാരാമെഡിക്കല്‍ വിഭാഗവും സ്ഥലത്തെത്തി. കുവൈത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷാര്‍ജ ഇത്തിസാലാത്തില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന എറണാകുളം സ്വദേശി മുരളിയുടേയും നിഷയുടേയും മകളാണ്. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.

 

Latest News