കോഴിക്കോട്- ജനം നിയമം കൈയിലെടുക്കാന്‍ കാരണം രാജ്യം ഭരിക്കുന്ന വ്യക്തി അക്രമത്തില്‍ വിശ്വസിക്കുന്നത് കൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്ത് ബലാല്‍സംഗവും കൊലപാതകവും വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി ബിജെപി സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ ആഞ്ഞടിച്ചത്.
അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിനും ഭരണഘടന സ്ഥാപനങ്ങളെ തകര്‍ക്കുന്നതുമായി സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതിനും ജനം നിയമം കൈയിലെടുക്കുന്നതിനും പിന്നിലൊരു കാരണമുണ്ട്. അതിന് കാരണം ഈ രാജ്യം ഭരിക്കുന്നയാള്‍ അക്രമത്തില്‍ വിശ്വസിക്കുന്നതാണ്. ഉന്നാവില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തിയതിന് പിന്നാലെയാണ് രാഹുലിന്റെ പ്രസ്താവന.






