Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കണ്ണൂർ വിമാനത്താവള വികസനത്തിന് ഡവലപ്‌മെന്റ് ഫോറം രൂപീകരിച്ചു

കണ്ണൂർ-  കണ്ണൂർ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ള സമ്മർദ്ദവും സമരത്തിനും നേതൃത്വം നൽകാൻ  കണ്ണൂർ എയർപോർട്ട് ഡവലപ്‌മെന്റ്  ഫോറം (കെ.എ.ഡി.എഫ്) രൂപീകരിച്ചു.  നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്‌സ്  പ്രസിഡന്റ് വിനോദ് നാരായണൻ ചെയർമാനും, കണ്ണൂർ പ്രസ്സ് ക്ലബ് പ്രസിഡന്റ്  എ.കെ ഹാരിസ് ജനറൽ കൺവീനറുമായുള്ള ഫോറത്തിൽ ജില്ലയിലെ   20ലേറെ സംഘടനകളുടെ പ്രതിനിധികൾ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്. കണ്ണൂർ വിമാനത്താവളത്തിന് ഒരു വർഷം തികയുമ്പോൾ ഒട്ടേറെ ആശങ്കകളാണ് നിലവിലുള്ളതെന്ന് ഫോറം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  

 

വിദേശ വിമാനക്കമ്പനികൾ കണ്ണൂരിലേക്ക് സർവീസ് നടത്താൻ തയാറായിട്ടും കേന്ദ്ര സർക്കാർ അനുമതി നൽകുന്നില്ല. ഇത് മുതലാക്കി കണ്ണൂരിലെ യാത്രക്കാരിൽനിന്ന്  കൊള്ള നിരക്കാണ് ഇന്ത്യൻ വിമാനക്കമ്പനികൾ ഈടാക്കുന്നത്. ഹജ് പുറപ്പെടൽ കേന്ദ്രമാക്കുന്നതിനുള്ള എല്ലാ സൗകര്യവും കണ്ണൂരിലുണ്ട്.  എന്നാൽ കണ്ണൂരിൽ ഹജ് പുറപ്പെടൽ കേന്ദ്രം വേണ്ടെന്നാണ് കേന്ദ്ര സർക്കാർ നിലപാട്.


മേഖലയിലെ പ്രായം ചെന്ന ഹജ് യാത്രക്കാർ കഷ്ടപ്പെട്ട് കോഴിക്കോട് പോകേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. കണ്ണൂർ വിമാനത്താവളത്തിൽ കാർഗോ കോംപ്ലക്‌സിന്റെ നിർമാണം നീളുന്നതിനാൽ കയറ്റുമതിക്ക് വേണ്ടത്ര കുതിപ്പ് ഉണ്ടായിട്ടില്ല. ഉത്തരമലബാർ ടൂറിസത്തിന് കണ്ണൂർ വിമാനത്താവളം വലിയ ഉത്തേജനം നൽകുമെന്ന പ്രതീക്ഷയും പുലർന്നിട്ടില്ല. വിദേശ വിമാന കമ്പനികൾക്ക് അനുമതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാക്കാനുള്ള പ്രവർത്തനങ്ങളാണ് ഫോറം നടത്തുക.
വാർത്താസമ്മേളനത്തിൽ  പി.പി വിനോദ്,  പി. രമേശ്,  വി.വി. ഉദയഭാനു എന്നിവരും പങ്കെടുത്തു.

 

Latest News