ആപ്പിലുടെ പിസ്സ ഓര്‍ഡര്‍ ചെയ്തു; 95,000 രൂപ പോയിക്കിട്ടി

ബംഗളൂരു- ആപ്ലിക്കേഷനിലൂടെ പിസ്സക്ക് ഓര്‍ഡര്‍ ചെയ്ത ബംഗളൂരു സ്വദേശിക്ക് ഓണ്‍ലൈന്‍ തട്ടിപ്പില്‍ 95,000 രൂപ നഷ്ടമായി. കൊറമംഗല സ്വദേശിയാണ് തട്ടിപ്പിനിരയായത്.
ഒരു മണിക്കൂറായിട്ടും പിസ്സ എത്താത്തതിനെ തുടര്‍ന്ന് യുവാവ് കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടിരുന്നു. ഇതിനു പിന്നാലെ കസ്റ്റമര്‍ കെയര്‍ എക്‌സിക്യുട്ടീവായി അവകാശപ്പെട്ടയാള്‍ പണം തിരികെ നല്‍കുന്നതിന് സന്ദേശം അയക്കാന്‍ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കി 95,000 രൂപ തട്ടുകയായിരുന്നു.

 

Latest News