ദുബായ് ആര്‍.ടി.എ-ഹാല സംരംഭം ജനുവരിയില്‍ പൂര്‍ത്തിയാകും

ദുബായ്- ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) യുടെ ടാക്‌സി സേവനങ്ങള്‍ ഹാല (ആര്‍.ടി.എ കരീം സംയുക്ത സംരംഭം) യിലേക്ക് പൂര്‍ണമായും മാറ്റുന്ന പ്രക്രിയയുടെ കാലാവധി നീട്ടി. 2020 ജനുവരി പതിനഞ്ചോടെ പ്രക്രിയ പൂര്‍ത്തിയാകുമെന്ന് ആര്‍.ടി.എ അറിയിച്ചു.
നേരിട്ടുള്ള ആശയ വിനിമയ സംവിധാനത്തില്‍നിന്ന് കരീം ആപ്പ് ഉപയോഗിച്ച് പുതിയ ഇ-ഹെയ്‌ലിംഗ് സവാരിയിലേക്കുള്ള മാറ്റത്തെക്കുറിച്ചുള്ള വിവരം കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ ഈ സമയപരിധിക്കുള്ളിലാകും. ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാവുന്ന ഹാല ടാക്‌സി നിരത്തുകളിലിറങ്ങിയശേഷം മികച്ച പ്രതികരണമാണ് ലഭിച്ചത്.
സ്മാര്‍ട്ട് സിറ്റി സംരംഭത്തെ പിന്തുണക്കുന്ന ആര്‍.ടി.എ.യുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. ഓഗസ്റ്റ് 29 ന് ഹാല സേവനം ആരംഭിച്ച് ഇതുവരെ 20 ദശലക്ഷം ബുക്കിംഗ് പൂര്‍ത്തിയായതായി ആര്‍.ടി.എ പൊതുഗതാഗത ഏജന്‍സി സി.ഇ.ഒ അഹമ്മദ് ബഹ്‌റോസിയന്‍ പറഞ്ഞു. മുഴുവന്‍ ദുബായ് നിവാസികളിലേക്കും സേവനം എത്തിക്കാനാണ് ആര്‍.ടി.എ ഹാല ടീമുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

 

Latest News