Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

25,000 രൂപയ്ക്ക് ഫോൾഡബിൾ ഫോൺ: എസ്‌കോബാർ ഫോൾഡ് 1

  • ആപ്പിളിനെ തകർക്കുക ലക്ഷ്യം

കുപ്രസിദ്ധ മയക്കുമരുന്ന് കള്ളക്കടത്തുകാരൻ പാബ്ലോ എസ്‌കോബാറിന്റെ സഹോദരൻ റോബർട്ടോ എസ്‌കോബാർ പുതിയ ഫോൾഡബിൾ സ്മാർട്ട് ഫോൺ  പുറത്തിറക്കി. നിലവിൽ വിപണിയിലുള്ളതിന് സമാനമായി തുറന്നാൽ ടാബ് പോലെ ഉപയോഗിക്കാവുന്നതാണ് എസ്‌കോബാർ ഫോൾഡ് 1. നിലവിൽ വിപണിയിലുള്ള ഫോൾഡബിൾ ഫോണുകളെയല്ല,  ആപ്പിളിന്റെ ഐഫോണിനെ ലക്ഷ്യമിട്ടാണ് തന്റെ പുതിയ ഫോണെന്ന് റോബർട്ടോ എസ്‌കോബാർ പറയുന്നു.
രണ്ട് സ്റ്റോറേജുകളോടു കൂടി ഒരു ലക്ഷം ഫോണുകൾ മാത്രമാണ് എക്കോബാർ തുടക്കത്തിൽ വിപണിയിലെത്തിക്കുന്നത്. 128 ജിബി സ്റ്റോറേജ് 349 ഡോളറിനും 512 ജിബി സ്‌റ്റോറേജ് 499 ഡോളറിനും വിൽക്കും. എസ്‌കോബാർ വെബ് സൈറ്റ് വഴി മാത്രമായിരിക്കും വിൽപന. 


ആപ്പിളിനെ തകർക്കുമെന്ന വാഗ്ദാനം പാലിക്കുക തന്നെ ചെയ്യുമെന്നും വില കുറച്ച് ഫോൺ ലഭ്യമാക്കുന്നതിനാണ് നെറ്റ് വർക്കുകളേയും റീട്ടെയിൽ വ്യാപാരികളേയും ഒഴിവാക്കിയതെന്നും എസ്‌കോബാർ അവകാശപ്പെടുന്നു. സംസങും മറ്റും ആയിരം ഡോളറിനു മുകളിൽ വിൽക്കുന്ന ഫോണാണ് 349 ഡോളറിന് ലഭ്യമാക്കുന്നത്. 
ആപ്പിളിനെ തകർക്കുക മാത്രമാണ് ലക്ഷ്യം- ഡിജിറ്റൽ ട്രെൻഡ്‌സിനു നൽകിയ അഭിമുഖത്തിൽ എസ്‌കോബാർ പറഞ്ഞു. അതേസമയം, എസ്‌കോബാറിനെ വിശ്വസിച്ച് ഫോൺ ബുക്ക് ചെയ്യാമോ എന്നതാണ് പലരുടേയും മുന്നിലുള്ള വലിയ ചോദ്യം. അടുത്തവർഷം ആപ്പിളിനെതിരെ കോടതിയിൽ ഹരജി ഫയൽ ചെയ്യുമെന്നും അദ്ദേഹം പറയുന്നു. അമേരിക്കയിലെ കാലിഫോർണിയയിലാണ് 3000 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജനുവരി ആറിന് കേസ് ഫയൽ ചെയ്യുന്നത്. ആപ്പിൾ നിയമവിരുദ്ധമായി ഉണ്ടാക്കിയ ലാഭം ജനങ്ങൾക്ക് തിരികെ നൽകണമെന്നാണ് ആവശ്യം. വിഷയം കോടതിയിലെത്തിക്കുന്നതിന് താൻ പത്ത് ലക്ഷം ഡോളർ ചെലവാക്കി കഴിഞ്ഞുവെന്നും എസ്‌കോബാർ പറയുന്നു.

 

 

Latest News