Sorry, you need to enable JavaScript to visit this website.

ബഹ്‌റൈനില്‍ പുതിയ സൗദി അംബാസഡര്‍; ഹമദ് രാജാവിന് അധികാരപത്രം കൈമാറി

ബഹ്‌റൈനിലെ പുതിയ സൗദി അംബാസഡറായി നിയമിതനായ സുൽത്താൻ ബിൻ അഹ്മദ് രാജകുമാരൻ ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽഖലീഫ രാജാവിന് അധികാര പത്രം കൈമാറുന്നു.

മനാമ - ബഹ്‌റൈനിലെ പുതിയ സൗദി അംബാസഡറായി നിയമിതനായ സുൽത്താൻ ബിൻ അഹ്മദ് രാജകുമാരൻ ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽഖലീഫ രാജാവിന് അധികാര പത്രം കൈമാറി. അൽസ്വഖീർ കൊട്ടാരത്തിൽ വെച്ചാണ് സുൽത്താൻ ബിൻ അഹ്മദ് രാജകുമാരൻ ഹമദ് രാജാവിന് അധികാര പത്രം കൈമാറിയത്.

സൗദി-ബഹ്‌റൈൻ ഉഭയകക്ഷി ബന്ധം സർവ മേഖലകളിലും കരുത്താർജിച്ചുവരികയാണെന്ന് ഹമദ് രാജാവ് പറഞ്ഞു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്ന കാര്യത്തിൽ വിജയകരമായി നയതന്ത്ര ദൗത്യങ്ങൾ നിർവഹിക്കുന്നതിന് സുൽത്താൻ രാജകുമാരന് സാധിക്കട്ടെയെന്നും രാജാവ് ആശംസിച്ചു.

ബഹ്‌റൈൻ വിദേശ മന്ത്രി, രാജാവിന്റെ പ്രത്യേക പ്രതിനിധി, റോയൽ കോർട്ട് മന്ത്രി, റോയൽ പ്രോട്ടോകോൾ വിഭാഗം മേധാവി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Latest News