ദേശീയ ദിനത്തില്‍ സിറിയന്‍ കുടുംബത്തിന് മൂന്നിരട്ടി സന്തോഷമുണ്ട്, കാരണമിതാണ്...

ദുബായ്- യു.എ.ഇയുടെ 48 ാമത് ദേശീയ ദിനമായ തിങ്കളാഴ്ച  സിറിയന്‍ കുടുംബത്തിന് ലഭിച്ചത് മൂന്നിരട്ടി സന്തോഷം. അജ്മാനിലെ അമിന ഹോസ്പിറ്റലില്‍ ഒരു പ്രസവത്തില്‍ മൂന്ന് കുട്ടികളാണ് പിറന്നത്. 2.2 മുതല്‍ 2.4 കിലോഗ്രാം വരെ ഭാരമുള്ള ആണ്‍കുട്ടികള്‍ സുഖമായിരിക്കുന്നു.
സായിദ്, ഖലീഫ, ആദം എന്നിങ്ങനെയാണ് കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത്. സിസേറിയന്‍ വഴി ഗൈനക്കോളജി-ഐവിഎഫ് വിഭാഗം മേധാവി ഡോ. അന്‍മല്‍ അബ്ദുല്ല അല്‍ മുല്ലയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്.
ദമ്പതികള്‍ക്ക് നേരത്തെ അഞ്ച് കുട്ടികളുണ്ട്. അത്ഭുതകരമായ സമ്മാനത്തിന് സര്‍വ്വശക്തന് ഞങ്ങള്‍ നന്ദി പറയുന്നു- പിതാവ് പറഞ്ഞു.

 

Latest News