ഡോ. മാര്‍ഷലിന് ദുബായിയുടെ അന്ത്യാഞ്ജലി

ദുബായ്- നവംബര്‍ 26 ന് ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളി ഡോക്ടര്‍ ജോണ്‍ മാര്‍ഷലിന് ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന വന്‍ ജനാവലിയുടെ അന്ത്യാഞ്ജലി.
രണ്ട് പതിറ്റാണ്ടിലേറെ ദുബായില്‍ സേവനമനുഷ്ഠിച്ച ഡോ. മാര്‍ഷലിന്റെ (60) കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവര്‍ സംസ്‌കാര ശുശ്രൂഷകള്‍ക്കായി ജബല്‍ അലിയിലെ സെമിത്തേരിയില്‍ എത്തി.
അവിവോ ഗ്രൂപ്പിന്റെ പ്രൈമകെയര്‍ ക്ലിനിക്കിലെ അറിയപ്പെടുന്ന സ്‌പെഷ്യലിസ്റ്റ് ഇന്റേണിസ്റ്റായിരുന്നു ഡോ. മാര്‍ഷല്‍. മുമ്പ് അല്‍ മുസല്ല മെഡിക്കല്‍ സെന്റര്‍ സ്ഥാപിച്ചതും അദ്ദേഹമാണ്.
കറുത്ത വസ്ത്രം ധരിച്ച വിവിധ ദേശക്കാരായ അഞ്ഞൂറോളം പേര്‍ ഡോ. മാര്‍ഷലിന്റെ ഭാര്യ ഡോ. സിസി മാര്‍ഷലിനും അവരുടെ രണ്ട് പെണ്‍മക്കളായ റെബേക്കക്കും റേച്ചലിനും മുമ്പാകെ അനുശോചനം രേഖപ്പെടുത്തി.

 

Latest News