Sorry, you need to enable JavaScript to visit this website.

യുഎസ് പ്രസിഡന്റ് മത്സരത്തിന്  കമല ഹാരിസ് ഇല്ല 

വാഷിംഗ്ടണ്‍- ഇന്ത്യന്‍ വംശജയായ സെനറ്റര്‍ കമല ഹാരിസ് 2020ലെ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്നും പി•ാറി. മത്സരത്തില്‍ നിന്നും പിന്‍വാങ്ങുന്ന കാര്യം കമല തന്നെയാണ് പ്രഖ്യാപിച്ചത്. പ്രചാരണത്തിന് ആവശ്യമായ പണം ഇല്ലാത്തതിനാലാണ് പി•ാറുന്നത്.
പ്രചാരണ ഉദ്യോഗസ്ഥരുമായി നടത്തിയ ഫോണ്‍ കോളിലാണ് 55കാരിയായ കമല ഇക്കാര്യം ആദ്യം അറിയിച്ചത്. വളരെയധികം ദു:ഖത്തോടെയും നന്ദിയോടെയുമാണ് താന്‍ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാനിപ്പിക്കുന്നതെന്ന് കമല ട്വീറ്റ് ചെയ്തു. എന്നാല്‍ എന്ത് കാര്യത്തിന് വേണ്ടിയാണോ പ്രചാരണം നടത്തിയത് അതേ വിഷയത്തില്‍ എല്ലാ ജനങ്ങള്‍ക്കും നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും കമല കൂട്ടിച്ചേര്‍ത്തു. തന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ തീരുമാനങ്ങളിലൊന്നാണ് ഇതെന്നും പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിനായുള്ള പ്രചാരണത്തിന് ആവശ്യമായ സാമ്പത്തിക സ്രോതസ്സുകള്‍ തനിക്കില്ലെന്നും കമല പറയുന്നു. മത്സരത്തില്‍ നിന്നും പിന്‍മാറിയെങ്കിലും നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്താനും രാജ്യത്തിന്റെ ഭാവിക്കുവേണ്ടി പോരാടാനും തന്റെ കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കുമെന്നും കമല കൂട്ടിച്ചേര്‍ത്തു. 


 

Latest News