ദുബായ് മസില്‍ഷോ തുടങ്ങുന്നു

ദുബായ്-  ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ഫിറ്റ്‌നസ് പരിപാടിയായ  ദുബായ് മസില്‍ഷോയുടെ നാലാം പതിപ്പ് ഡിസംബര്‍ അഞ്ചുമുതല്‍ ഏഴുവരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കും. ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് മസില്‍ഷോ.
അമേരിക്കന്‍ ഐ.എഫ്.ബി.ബി. പ്രൊഫഷണല്‍ ബോഡി ബില്‍ഡറും മുന്‍ മിസ്റ്റര്‍ ഒളിമ്പിയയുമായ ഫില്‍ ഹീത്ത്, മൂന്ന് തവണ അര്‍നോള്‍ഡ് ക്ലാസിക് കിരീടങ്ങള്‍ നേടിയ കായ് ഗ്രീന്‍, ബ്രാന്‍ഡന്‍ കറി, ബിഗ് റാമി, ഏഞ്ചെലിക്ക ടെക്‌സീറ, സാദിക് ഹാഡ്‌സോവിച്ച് തുടങ്ങി ഒട്ടേറെ പ്രശസ്തര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
താരങ്ങളുടെ ശരീരസൗന്ദര്യ മത്സരമാണ് പ്രധാന പരിപാടി. ഈ മേഖലയുമായി ബന്ധപ്പെട്ട ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും സെമിനാറുകളും ശില്പശാലകളും നടക്കും.

 

Latest News