Sorry, you need to enable JavaScript to visit this website.

ഖത്തറിൽ എം.എസ്.ധോണി ക്രിക്കറ്റ് അക്കാദമി വരുന്നു

എം.എസ്.ധോണി ക്രിക്കറ്റ് അക്കാദമി അധികൃതർ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു.

ദോഹ- ഖത്തറിലെ അബ്‌സലൂട്ട് സ്‌പോർട്‌സുമായി ചേർന്ന് ഇന്ത്യയിലെ ആർ.കെ.സ്‌പോർട്‌സിന് കീഴിൽ പ്രവർത്തിക്കുന്ന എം.എസ്.ധോണി ക്രിക്കറ്റ് അക്കാദമി ഖത്തറിൽ ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അന്താരാഷ്ട്ര തലത്തിലെ മൂന്നാമത്തെ സ്ഥാപനമാണ് ഖത്തറിൽ ആരംഭിക്കുന്നത്. 


നിലവിൽ സിംഗപ്പൂർ, ദുബായ് എന്നിവിടങ്ങളിൽ ധോണി അക്കാദമി പ്രവർത്തിക്കുന്നുണ്ട്. 2014 ൽ സ്ഥാപിച്ച ധോണി അക്കാദമി ഇന്ത്യയിൽ 32 കേന്ദ്രങ്ങളിൽ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനകം നിരവധി ക്രിക്കറ്റ് താരങ്ങളെ കണ്ടെത്തി വളർത്തികൊണ്ടുവരാൻ സാധിച്ചതായി ആർ.കെ സ്‌പോർട്‌സ് അക്കാദമി സ്ഥാപകൻ മിഹിർ ദിവാകർ പറഞ്ഞു. 2014 ൽ സ്ഥാപിച്ച ധോണി അക്കാദമി 2017 ലാണ് പ്രവർത്തനം ആരംഭിച്ചതെന്നും കുറഞ്ഞ കാലം കൊണ്ടാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മികച്ച കോച്ച്മാരുടെ സാനിധ്യത്തിലായിരിക്കും അക്കാദമി പ്രവർത്തിക്കുക. മാസങ്ങൾക്കകം ഖത്തറിൽ പ്രവർത്തനം ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അതിനുളള നടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. എം.എസ് ധോണി അക്കാദമിയും ഖത്തറിലെ അബ്‌സലൂട്ട് സ്‌പോർട്‌സുമായുളള ധാരണാ പത്രം കൈമാറൽ ചടങ്ങും വാർത്താ സമ്മേളനത്തിൽ നടന്നു. അബ്‌സല്യൂട്ട് സ്‌പോർട്‌സ് ചെയർമാൻ ഖാലിദ് അൽ കയാറിൻ, മുനീഷ്, ഗോപാൽ ബാലസുബ്രഹ്മണ്യം, ഇന്ത്യൻ സ്‌പോർട് സെന്റർ ജനറൽ സെക്രട്ടറി ഹബീബുന്നബി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
 

Latest News