കുവൈത്ത് സിറ്റി- ബ്രിട്ടനിലെ വില്യം രാജകുമാരന്‍ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനെ സന്ദര്‍ശിച്ചു. എലിസബത്ത് രാജ്ഞിയുടെ ആശംസാ സന്ദേശം വില്യം രാജകുമാരന്‍ അമീറിനു കൈമാറി.
ജഹ്‌റ നേച്ചര്‍ റിസര്‍വ് സന്ദര്‍ശിച്ച വില്യം രാജകുമാരനെ പരിസ്ഥിതി പബ്ലിക് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ശൈഖ് അബ്ദുല്ല അല്‍ അഹമ്മദ് അല്‍ ഹമുദ് അല്‍ സബാഹ് സ്വീകരിച്ചു. രാജകുമാരനും സംഘവും കേന്ദ്രം ചുറ്റിക്കണ്ടു.
ഉപമന്ത്രി ഷെയ്ഖ് മുഹമ്മ അബ്ദുല്ല അല്‍ മുബാറക് അല്‍ സബാഹും അനുഗമിച്ചു. അബ്ദുല്ല അല്‍ സാലെം സാംസ്‌കാരിക കേന്ദ്രവും ബ്രിട്ടീഷ് രാജകുമാരന്‍ സന്ദര്‍ശിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം അമീറുമായി അദ്ദേഹം ചര്‍ച്ച ചെയ്തു.