അബുദാബി- ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പില്‍ അബുദാബിയില്‍ താമസിക്കുന്ന ഫിലിപ്പിനോ യുവതി 1.20 കോടി ദിര്‍ഹം സമ്മാനം നേടി. സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സായ അനബെല്‍ മനലസ്താസ് ആണ് ഈ ഭാഗ്യവതി. 283702 എന്ന ടിക്കറ്റ് നമ്പരാണ് അനബെലിന് ഭാഗ്യം കൊണ്ടുവന്നത്.
ബിഗ് ടിക്കറ്റ് അവതാരകന്‍ റിച്ചാര്‍ഡ് ഈ വിവരം വിളിച്ച് പറഞ്ഞപ്പോള്‍ സന്തോഷാധിക്യത്താല്‍ അനബെല്‍ അലറിവിളിച്ചു.
'സന്തോഷം പറഞ്ഞറിയിക്കാനാവില്ല. റിച്ചാര്‍ഡ് വിളിച്ചപ്പോള്‍ ഞാന്‍ പ്രാര്‍ഥിക്കുകയായിരുന്നു. എന്റെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കിയ ദൈവത്തിന് നന്ദി പറയുന്നു'- അവര്‍ പറഞ്ഞു.
2011 മുതല്‍ അനബെല്‍ യു.എ.ഇയിലാണ്. 'നാല് വര്‍ഷമായി ഞങ്ങള്‍ ടിക്കറ്റ് വാങ്ങാറുണ്ടായിരുന്നു. ഞങ്ങള്‍ രണ്ടു സുഹൃത്തുക്കള്‍ ചേര്‍ന്നാണ് പണം പങ്കിടുകയും ടിക്കറ്റ് വാങ്ങുകയും ചെയ്യാറ്. സുഹൃത്ത് ഇപ്പോള്‍ യുഎസിലാണ്. നവംബര്‍ 29 നാണ് ടിക്കറ്റ് വാങ്ങിയത്.






