ഉച്ചഭക്ഷണത്തില്‍ ചത്ത എലി; അധ്യാപകനും വിദ്യാര്‍ഥികളും ആശുപത്രിയില്‍

ലഖ്‌നൗ-ഉത്തര്‍പ്രദേശില്‍ സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത എലി. പടിഞ്ഞാറന്‍ യു.പിയിലെ മുസഫര്‍നഗറിലെ സ്‌കൂളില്‍ കുട്ടികള്‍ക്കായി വിളമ്പിയ ഭക്ഷണത്തിലാണ് ചത്ത എലിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ഭക്ഷണം കഴിച്ച ഒമ്പതു കുട്ടികളേയും ഒരു അധ്യാപകനേയും ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറു മുതല്‍ എട്ടു വരെ ക്ലാസുകളിലെ കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്.

പ്രദേശത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന സമിതിക്കെതിരെ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

 

Latest News