Sorry, you need to enable JavaScript to visit this website.

ബലാത്സംഗത്തിനിടെ യുവതി പഴ്‌സ്‌ കൈക്കലാക്കി; പോലീസുകാരന്‍ അറസ്റ്റില്‍

പുരി- ഒഡീഷയിലെ ക്ഷേത്രനഗരമായ പുരിയില്‍ പോലീസുകാരനും മറ്റൊരാളും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തു. പോലീസ് ക്വാര്‍ട്ടേഴ്‌സില്‍വെച്ച് നടന്ന സംഭവത്തില്‍ പോലീസുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ സര്‍വീസില്‍നിന്ന് സസ്‌പെന്റ് ചെയ്തു.

ബസ് കാത്തുനില്‍ക്കുകയായിരുന്ന സ്ത്രീയെ പോകേണ്ട സ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞാണ് പോലീസുകാരന്‍ കാറില്‍ കയറ്റിയതെന്ന്  പരാതിയില്‍ പറയുന്നു. കാറില്‍ കയറിയ ശേഷമാണ് മറ്റു മൂന്ന് പേരെ  കാറിനകത്ത് കണ്ടത്.

ഭുവനേശ്വറില്‍നിന്ന് കാകത്പൂര്‍ ഗ്രാമത്തിലേക്ക് പോകണ്ടേയിരുന്ന സ്ത്രീയെ പോലീസ് ക്വാര്‍ട്ടേഴ്‌സിലേക്ക് കൊണ്ടുപോകുകയായിരുന്നു. ബലാത്സംഗത്തിനിടെ യുവതി കൈക്കലാക്കിയ പഴ്‌സില്‍നിന്ന് പോലീസുകാരന്റെ ഐഡന്റിറ്റി കാര്‍ഡും ആദാര്‍ കാര്‍ഡും ലഭിച്ചതാണ് അറസ്റ്റിനു സഹായകമായത്.

സ്ത്രീയേയും രണ്ടു പേരേയും ക്വാട്ടേഴ്‌സിലെ മുറിക്കകത്താക്കിയ ശേഷം മറ്റു രണ്ടുപേര്‍ മുറി പുറമെനിന്ന് പൂട്ടി സ്ഥലം വിട്ടുവെന്ന് പരാതിയില്‍ പറയുന്നു. മറ്റു പ്രതികളെ പിടികൂടുന്നതിന് പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ചതായി പുരി പോലീസ് സൂപ്രണ്ട് പറഞ്ഞു.

 

Latest News