ജിസാൻ - കൈക്കൂലി കേസിൽ പ്രതികളായ മൂന്നു ബലദിയ ഉദ്യോഗസ്ഥരെ മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം പിരിച്ചുവിട്ടു. കേസിൽ മാസങ്ങൾക്കു മുമ്പ് മൂവരും അറസ്റ്റിലായിരുന്നു. ഉപയോക്താവിൽ നിന്ന് 500 റിയാൽ കൈക്കൂലി വാങ്ങിയെന്ന ആരോപണമാണ് ഉദ്യോഗസ്ഥരിൽ രണ്ടു പേർ നേരിടുന്നത്. കേസിൽ അറസ്റ്റിലായ പ്രതികളെ ആറു മാസത്തിനു ശേഷം ജയിലിൽ നിന്ന് വിട്ടയച്ചിരുന്നു.
ഇവർക്കെതിരായ കേസിൽ കീഴ്‌കോടതി വിധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കേസിൽ അപ്പീൽ കോടതിയിൽ നിന്ന് അന്തിമ വിധി വരുന്നത് കാത്തിരിക്കുകയാണ്. കൈക്കൂലി ആരോപണം നേരിടുന്ന മൂന്നാമത്തെ ഉദ്യോഗസ്ഥനും മാസങ്ങൾക്കു മുമ്പ് അറസ്റ്റിലായിട്ടുണ്ട്. മൂവരും ജിസാൻ പ്രവിശ്യ മധ്യത്തിലെ ഒരു ബലദിയയിലെ ഉദ്യോഗസ്ഥനായിരുന്നു.