ജിദ്ദ - ഹജ് അനുമതി പത്രമില്ലാത്തവരെ മക്കയിലേക്ക് കടത്തുന്നതിന് ശ്രമിക്കുന്നവർക്ക് തീർഥാടകരിൽ ഒരാൾക്ക് അര ലക്ഷം റിയാൽ വീതം പിഴ ചുമത്തുമെന്ന് ജവാസാത്ത് മുന്നറിയിപ്പ് നൽകി. ഇവർക്ക് ആറു മാസം തടവും വാഹനം കണ്ടുകെട്ടലും ശിക്ഷ ലഭിക്കുമെന്നും ജവാസാത്ത് വ്യക്തമാക്കി. അനധികൃത തീർഥാടകരെ മക്കയിലേക്ക് കടത്തുന്നതിന് ശ്രമിച്ച് മക്കയുടെ പ്രവേശന കവാടങ്ങളിൽ വെച്ച് പിടിയിലായ 574 ഡ്രൈവർമാരെ കഴിഞ്ഞ വർഷം ജവാസാത്ത് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികൾ ശിക്ഷിച്ചിരുന്നു. ഇവർക്ക് ആകെ 58 ലക്ഷം റിയാൽ പിഴയും 1,425 ദിവസം തടവും ആണ് വിധിച്ചത്. 18 നിയമ ലംഘകരുടെ വാഹനങ്ങൾ കണ്ടുകെട്ടുന്നതിനും ജവാസാത്ത് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികൾ വിധിച്ചു.