അബുദാബിയില്‍ വാഹനാപകടം: ഒരു മരണം

അബുദാബി- അബുദാബിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. എഴു പേര്‍ക്ക് പരിക്ക്. ബനിയാസ് പാലത്തില്‍ മുന്നറിയിപ്പില്ലാതെ ട്രാക്ക് മാറിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ മറ്റ് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരെ അല്‍ റഹ്ബ, മഫ്‌റഖ് ആശുപത്രികളിലേക്ക് മാറ്റി. സ്വദേശിയാണ് മരിച്ചത്. ഗതാഗത നിയമങ്ങള്‍ പാലിക്കാനും മതിയായ അകലത്തില്‍ വാഹനമോടിക്കാനും പോലീസ് നിര്‍ദേശിച്ചു.

 

Latest News