15 ലക്ഷം രൂപ ആവശ്യപ്പെട്ട് നടനെ ബ്ലാക്ക്‌മെയില്‍ ചെയ്തു; നടി അറസ്റ്റില്‍

മുംബൈ-നടനെ ബ്ലാക്ക് മെയില്‍ ചെയ്ത് 15 ലക്ഷം രൂപ  തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ മറാഠി നടി സാറ ശ്രാവണ്‍ അറസ്റ്റില്‍. നടന്‍ സുഭാഷ് യാദവിന്റെ കയ്യില്‍ നിന്നാണ് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചത്.  കേസില്‍ നേരത്തെ മൂന്ന് പേര്‍ അറസ്റ്റിലായിരുന്നു.

പരിചയക്കാരായ സാറ ശ്രാവണും ഒരുമിച്ച് അഭിനയിച്ച ചിത്രം പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് പീഡന ആരോപണവുമായി നടി രംഗത്തുവന്നത്. തുടര്‍ന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് നടന്‍ മാപ്പ് പറയുന്നത്  നടിയും സംഘവും വീഡിയോയില്‍ പകര്‍ത്തി.

മാപ്പ് പറയുന്ന വീഡിയോ പുറത്തു വിടാതിരിക്കാന്‍ 15 ലക്ഷം രൂപ നല്‍കണമെന്നാണ് നടിയും സംഘവും ആവശ്യപ്പെട്ടിരുന്നത്. ഇതിനിടെ തട്ടിപ്പ് സംഘത്തിലെ  ഒരാള്‍ അബദ്ധത്തില്‍  വീഡിയോ പുറത്തുവിട്ടതോടെ നടന്‍ പോലീസിനെ സമീപിച്ചു. കോടതിയില്‍ ഹാജരാക്കിയ നടിയുടെ ജാമ്യപേക്ഷ കോടതി തള്ളി.

 

 

 

Latest News