പ്രിയങ്ക ചോപ്ര സിന്ദാബാദ്; നാണംകെട്ട് കോണ്‍ഗ്രസ് നേതാവ്-video

ന്യൂദല്‍ഹി- എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കുപകരം ബോളിവുഡ് നടി പ്രിയങ്ക ചോപ്രക്ക് സിന്ദാബാദ് വിളിച്ച കോണ്‍ഗ്രസ് നേതാവ് നാണംകെട്ടു. ദല്‍ഹിയിലെ പ്രാദേശിക നേതാവ് സുരേന്ദര്‍ കുമാറിനു പറ്റിയ നാക്കുപിഴ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

പാര്‍ട്ടി റാലിയിലായിരുന്നു സംഭവം. സോണിയ ഗാന്ധി സിന്ദാബാദ് ,കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ്, രാഹുല്‍ ഗാന്ധി സിന്ദാബാദ്, പ്രിയങ്ക ചോപ്ര സിന്ദാബാദ് എന്നിങ്ങനെയാണ് അദ്ദേഹം മുദ്രാവാക്യം വിളിച്ചുകൊടുത്തത്. സമീപത്തുണ്ടായിരുന്ന പാര്‍ട്ടി ദല്‍ഹി ഘടകം പ്രസിഡന്റ് സുഭാഷ് ചോപ്ര ഉടന്‍തന്നെ പിഴവ് ചൂണ്ടിക്കാട്ടി തിരുത്തിച്ചു. സുരേന്ദര്‍ കുമാര്‍ ക്ഷമ ചോദിച്ചുവെങ്കിലും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. രാഹുല്‍ ബജാജിന് സിന്ദാബാദ് വിളിക്കാഞ്ഞത് ഭാഗ്യമെന്നാണ് ട്രോളിന് ഒരാളുടെ കമന്റ്.

 

Latest News