ദേശീയ പതാകകളില്‍ നിറഞ്ഞ് യു.എ.ഇ

അബുദാബി - സപ്തസംഗമ ഭൂമിയായ യു.എ.ഇ ദേശീയ ദിന നിറവില്‍ ദേശപതാകയുടെ നാലു നിറങ്ങളില്‍ വര്‍ണാഭമായി. 48 ാം ദേശീയ ദിനത്തിന് മുന്‍പില്ലാത്ത ആഘോഷങ്ങളാണ് ഇത്തവണ. എമിറേറ്റുകളിലെ പ്രധാന റോഡുകളും കെട്ടിടങ്ങളുമെല്ലാം വര്‍ണദീപങ്ങളാല്‍ അലംകൃതമായി. ദ് സിംഫണി ഓഫ് ദ് നേഷന്‍ എന്ന പ്രമേയത്തില്‍ പ്രസിഡന്‍ഷ്യല്‍ പാലസിലെ ഖസര്‍ അല്‍ വതനില്‍ അരങ്ങേറിയ പരിപാടി ശ്രദ്ധേയമായി.

സ്വദേശികള്‍ തലയില്‍ ധരിക്കുന്ന ഹംദാനിയ കെട്ടുന്ന മത്സരം നടക്കും. കുട്ടികള്‍ക്കും അയാല നൃത്തത്തില്‍ പങ്കാളികളാകാം. ഇതോടനുബന്ധിച്ച് സഹിഷ്ണുതാ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. യു.എ.ഇയിലെ വിവിധ ഷോപ്പിങ് മാളുകളും വിനോദ കേന്ദ്രങ്ങളും 48 ശതമാനം വിലക്കുറവുണ്ടാകും.

 

Latest News