Sorry, you need to enable JavaScript to visit this website.

നോളജ് സിറ്റി കൾച്ചറൽ സെന്റർ അടുത്ത വർഷം മാർച്ചിൽ 

റിയാദ്- കോഴിക്കോട് മർക്കസ് നോളജ് സിറ്റിയിൽ സ്ഥാപിക്കുന്ന കൾച്ചറൽ സെന്റർ 2020 മാർച്ചിൽ പ്രവർത്തനമാരംഭിക്കുമെന്ന് ടാലൻമാർക്ക് ഡെവലപ്പേഴ്‌സ് ഡയരക്ടർമാരായ ഹിബത്തുല്ല, മുഹമ്മദ് ഷക്കീൽ എന്നിവർ അറിയിച്ചു. റിയാദിലെ വ്യാപാര പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ പദ്ധതി വിശദീകരിക്കുകയായിരുന്നു അവർ.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സാംസ്‌കാരിക വിനിമയ, വിപണന കേന്ദ്രമായിരിക്കും ഇത്. ലോകത്തിലെ പ്രധാന സംസ്‌കാരിക കേന്ദ്രങ്ങളുടെ ചുവടുപിടിച്ചാണ് നോളേജ് സിറ്റിയുടെ കേന്ദ്രബിന്ദുവായ കൾച്ചറൽ സെന്റർ ഒരുങ്ങുന്നത്. പ്രമുഖ ഗ്രന്ഥാലയങ്ങളിലെ പുസ്തകങ്ങൾ 
ഡിജിറ്റൽ സംവിധാനത്തിലൂടെ വായിക്കാൻ കഴിയുന്ന ലൈബ്രറി, ഇന്ത്യയുടേയും അറേബ്യൻ പെനിൻസുലയുടെയും പൈതൃകങ്ങൾക്ക് പ്രാധാന്യം നൽകി, ലോകത്തെ മുഴുവൻ ഭൂതകാലങ്ങളേയും പുനരാനയിക്കുന്ന മ്യൂസിയം, സ്പിരിച്വൽ എൻക്ലേവ്, ഗവേഷണ വികസന കേന്ദ്രം, ലോകോത്തര ഇവന്റ് സെന്റർ എന്നിവ അടങ്ങിയതാണ് കൾച്ചറൽ സെന്റർ. 
മുൻകാലങ്ങളിൽ നിലവിലുണ്ടായിരുന്ന ചിന്തകൾ പുനരാവിഷ്‌കരിക്കുന്ന സൂഖുകൾ, മധ്യകാല അറബ്, മുസ്്‌ലിം, പേർഷ്യൻ രാജകീയ കലകളും യൂറോപ്യൻ മാതൃകകളും സമന്വയിപ്പിച്ചു നിർമിക്കുന്ന കൾച്ചറൽ സെന്ററിന്റെ പ്രത്യേകതയാണ്. 
നിർമാണം പൂർത്തിയാകുന്നതോടെ ആഗോള വിനോദ സഞ്ചാര കേന്ദ്രമായി മാറുന്ന കൾച്ചറൽ സെന്ററിൽ പ്രവാസികൾക്ക് അനേകം വാണിജ്യ സാധ്യതകളു ണ്ടെന്ന് ടാലൻമാർക്ക് ഡയരക്ടർ മുഹമ്മദ് ഷക്കീൽ പറഞ്ഞു. 
50 വിത്യസ്ത ഇനം വ്യാപാരങ്ങൾക്ക് യോജിച്ച 150 ഷോപ്പുകളിലായി ലോകത്തിലെ മുഴുവൻ വിഭവങ്ങളും ഇവിടെ ഒരുക്കും. ഫോർ സ്റ്റാർ സൗകര്യമുള്ള ഹോട്ടൽ, ആഗോള നിലവാരമുള്ള അലിഫ് ഗ്ലോബൽ സ്‌കൂൾ, കേരളത്തിലെ ആദ്യ യുനാനി മെഡിക്കൽ കോളേജ്, തുടക്കം കുറിച്ച് ആദ്യവർഷം തന്നെ റാങ്കുകൾ നേടിയ ലോ കോളേജ്, തുടങ്ങി അനേകം സ്ഥപനങ്ങൾ ഉൾപ്പെട്ട നോളേജ് സിറ്റിയിലെ സൂഖുകൾ കൈവശപ്പെടുത്താൻ സുവർണാവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു. വയനാടൻ   മലഞ്ചെരുവിൽ പ്രകൃതി രമണീയമായ സ്ഥലത്ത് ഒരുങ്ങുന്ന നോളജ് സിറ്റിയും കൾച്ചറൽ സെന്ററും കേരളത്തിന്റെ പ്രത്യേക അടയാളമായി മാറും.
ഒറാക്കിൾ മുഹമ്മദ് അലിഫ് സ്‌കൂളിനെ പരിചയപ്പെടുത്തി. ഖമറുസമാൻ സ്വാഗതം പറഞ്ഞു.  ജലീൽ മാട്ടൂൽ, അബ്ദുസ്സമദ് മാവൂർ തുടങ്ങിയവരും സംബന്ധിച്ചു. സൂഖിൽ ഷോപ്പുകൾ സ്വന്തമാക്കാൻ താൽപര്യമുള്ളവർക്ക് താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.
സൗദി അറേബ്യ: 055 879 4439, 053 601 3415
ഇന്ത്യ: 0091 8606919293


 

Tags

Latest News