ഫോട്ടോ ഫിനിഷിങില്‍ കലാകിരീടം പാലക്കാടിന്,  കോഴിക്കോടിനും കണ്ണൂരിനും രണ്ടാം സ്ഥാനം 

കാഞ്ഞങ്ങാട് അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാട് ജില്ലയ്ക്ക് കലാകിരീടം. 951 പോയിന്റ് കരസ്ഥമാക്കിയാണ് പാലക്കാട് തുടര്‍ച്ചായായ രണ്ടാം തവണയും കിരീട നേട്ടം സ്വന്തമാക്കിയത്. 949 പോയിന്റ് നേടിയോ കോഴിക്കോടും കണ്ണൂരുമാണ് രണ്ടാം സ്ഥാനത്ത്. സ്‌കൂളുകളില്‍ പാലക്കാട് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് ഒന്നാം സ്ഥാനത്ത്. കലാകിരീടം സ്വന്തമാക്കാന്‍ വാശിയേറിയ മത്സരമായിരുന്നു അവസാന മണിക്കൂറുകളില്‍ മൂന്ന് ജില്ലകളും തമ്മില്‍ നടന്നത്. കഴിഞ്ഞ വര്‍ഷം നഷ്ടമായ കലാകീരിടം തിരിച്ചുപിടിക്കാന്‍ ശക്തമായി പോരാടിയെങ്കിലും രണ്ട് പോയിന്റിന് കോഴിക്കോട് കണ്ണൂരിനൊപ്പം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

Latest News