അമേരിക്കയിൽ ചെറുവിമാനം തകർന്ന് ഒൻപത് പേർ മരിച്ചു

വാഷിങ്ടൺ- അമേരിക്കയിലെ സൗത്ത് ഡക്കോട്ടയിൽ ചെറുവിമാനം തകർന്ന് രണ്ടു കുട്ടികളടക്കം ഒൻപതു പേർ കൊല്ലപ്പെട്ടു. മൂന്നു പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ഉച്ചക്ക് മുമ്പ് പറന്നുയർന്ന വിമാനം ചേംബർലെയ്ൻ വിമാനതാവളത്തിന് അടുത്താണ് അപകടത്തിൽപ്പെട്ടത്. സിംഗിൾ എൻജിൻ വിമാനമായിരുന്നു ഇത്. പൈലറ്റടക്കം പന്ത്രണ്ട് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. മേഖലയിൽ ശക്തമായ ശീതക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.
 

Latest News