കോയമ്പത്തൂര്‍- തമിഴ്നാട്ടില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. കൂട്ടുകാരനോടൊപ്പം പിറന്നാള്‍ ആഘോഷിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെയാണ് സീറനായിക്കന്പാളയം പ്രദേശത്ത് പാര്‍ക്കില്‍ വെച്ച് ബലാത്സംഗം ചെയ്തത്.
കൂട്ടുകാരനെ അടിച്ചോടിച്ച ശേഷം നാല്‍വര്‍ സംഘം ആളില്ലാത്ത സ്ഥലത്തുകൊണ്ടുപോയി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കാര്ത്തികേയന്, രാഹുല്‍, പ്രകാശ്, നാരായണമൂര്‍ത്തി എന്നിവരെയാണ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്തത്. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.