സഭ തുടങ്ങിയത് വന്ദേമാതരം ഇല്ലാതെ, ചട്ടം ലംഘിച്ചെന്ന് ഫഡ്‌നാവിസ്

മുംബൈ- മഹാരാഷ്ട്രയില്‍ നിയമസഭാ സമ്മേളനം ആരംഭിച്ചത് വന്ദേമാതരം ആലപിക്കാതെയാണെന്നും ഇത് ചട്ടലംഘനമാണെന്നും മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്.

വന്ദേമാതരത്തോടെ സഭ ചേര്‍ന്ന് ദേശീയ ഗാനത്തോടെ അവസാനിപ്പിക്കുകയുമാണ് വേണ്ടതെന്നും ചട്ടങ്ങള്‍ ലംഘിച്ചിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.

ദ്വിദിന സമ്മേളനത്തില്‍ ബി.ജെ.പി അംഗങ്ങള്‍ ജയ് ശ്രീരാമും ഹര്‍ഹര്‍ മാധവും മുഴക്കിയിരുന്നു.

 

Latest News