മസ്കത്ത്- ഒമാനില്‍ ഡിസംബറില്‍ പെട്രോള്‍ വില കൂടും. ഷെല്‍ ഒമാന്‍ അറിയിപ്പ് അനുസരിച്ച്, എം 91 പെട്രോള്‍ ലിറ്ററിന് 211 ബൈസയാണ് വില. നവംബറില്‍ ലിറ്ററിന് 203 ബൈസയായിരുന്നു. നവംബറില്‍ 216 ബൈസയായിരുന്ന എം 95 ന് ലിറ്ററിന് 222 ബൈസയാക്കി കൂട്ടി. നവംബറില്‍ ഉണ്ടായിരുന്നതുപോലെ ഡീസലിന് ലിറ്ററിന് 240 ബൈസയായി തുടരും.






