എയിംസ് ബാങ്ക് അക്കൗണ്ടില്‍ തട്ടിപ്പ്; നഷ്ടമായത് 12 കോടി

ന്യൂദല്‍ഹി-ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 12 കോടി മോഷണം പോയി. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ രണ്ട് അക്കൌണ്ടുകളില്‍ നിന്നായാണ് പണം മോഷണം പോയിട്ടുള്ളത്. ക്ലോണ്‍ഡ് ചെക്ക് ഉപയോഗിച്ചാണ് കഴിഞ്ഞ ഒരു മാസത്തിനിടയില്‍ പണം തട്ടിപ്പ് നടത്തിയത്. ഡെറാഡൂണിലെയും മുംബൈയിലെയും നോണ്‍ ഹോം ബ്രാഞ്ചുകളില്‍ നിന്ന് 29 കോടി രൂപ ക്ലോണ്‍ ചെക്ക് ഉപയോഗിച്ച് പിന്‍വലിക്കാന്‍ ശ്രമിച്ചതോടെയാണ് ഈ സംഭവം പുറത്തറിഞ്ഞത്. സംഭവത്തില്‍ എയിംസ് അധികതര്‍ ദല്‍ഹി പോലീസിനെ വിവരമറിയിച്ചിട്ടുണ്ട്.

 

 

Latest News