Sorry, you need to enable JavaScript to visit this website.

വിമാനയാത്രയ്ക്കിടെ പിറന്ന കുഞ്ഞിന്   ആകാശം എന്നുപേരിട്ട് കുടുംബം

ഷിക്കാഗോ- താങ്ക്‌സ്ഗിവിംഗിനായി വീട്ടിലേക്ക് യാത്ര ചെയ്ത ഗര്‍ഭിണിക്കും കുടുംബത്തിനും ഏറ്റവും വലിയ സമ്മാനം. വിമാനത്താവളത്തില്‍ വെച്ച് പെണ്‍കുഞ്ഞിനെ പ്രസവിച്ചതോടെയാണ് ആ സര്‍പ്രൈസ് സമ്മാനം തേടിയെത്തിയത്. ഷാര്‍ലെറ്റ് ഡഗ്ലസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ നെരീദ അറൗജോയാണ് തന്റെ മൂന്നാമത്തെ കുഞ്ഞിന് ജ•ം നല്‍കിയത്.ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും ഒപ്പമാണ് പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതി യാത്ര ചെയ്തത്. ഫ്‌ളോറിഡയിലെ ടാംപയില്‍ നിന്നും പെന്‍സില്‍വാനിയയിലേക്ക് പറക്കവെയാണ് 38 ആഴ്ച ഗര്‍ഭിണിയായിരന്ന നെരീദ തന്റെ ഫഌയിഡ് പോകുന്നതായി തിരിച്ചറിഞ്ഞത്. പ്രസവ തീയതിക്ക് 11 ദിവസം ബാക്കിയുണ്ടായിരുന്ന ഇവര്‍ ഡോക്ടറെ കണ്ട് വിമാനയാത്ര ചെയ്യാന്‍ പ്രശ്‌നമില്ലെന്ന് പറഞ്ഞ ശേഷമാണ് യാത്ര തിരിച്ചത്. അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ ഒരു യാത്രക്കാരന് ഇവരെ സഹായിക്കാന്‍ സാധിച്ചത് ഭാഗ്യമായി. വിമാനം എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോഴേക്കും മെഡിക്കല്‍ ടീം നെരീദയെ കാത്തുനിന്നു. മിനിറ്റുകള്‍ക്കകം പ്രസവവും നടന്നു. വളരെ വേഗത്തിലാണ് എല്ലാം നടന്നതെന്ന് അമ്മ പറയുന്നു. അമ്മയെയും കുഞ്ഞിനെയും എയര്‍പോര്‍ട്ടില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ലിസിയാന സ്‌കൈ ടെയ്‌ലര്‍ എന്നാണ് കുഞ്ഞിന് കുടുംബം പേരിട്ടിരിക്കുന്നത്. 

Latest News