Sorry, you need to enable JavaScript to visit this website.

ഇറച്ചി ചുടുമ്പോള്‍ സൂക്ഷിക്കുക; മുന്നറിയിപ്പുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി

മസ്‌കത്ത്- നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിര്‍ദിഷ്ട സ്ഥലങ്ങളില്‍ മാത്രമേ ബാര്‍ബിക്യൂ അനുവദിക്കൂ എന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ ശിക്ഷാ നടപടി നേരിടേണ്ടി വരും. നിയമം ലംഘിക്കുന്നവര്‍ക്ക് 100 ഒമാനി റിയാല്‍  പിഴ നല്‍കേണ്ടിവരും.
പിഴ പ്രഖ്യാപിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആവര്‍ത്തിച്ച് കുറ്റം ചെയ്യുന്നവര്‍ ഇരട്ടി പിഴ നല്‍കേണ്ടി വരും. പുറമേ, നിയമലംഘകര്‍ സ്ഥലം വൃത്തിയാക്കി നല്‍കേണ്ടി വരും.
പൂന്തോട്ടങ്ങള്‍, പാര്‍ക്കുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ തീപിടിത്തം തടയാന്‍ മാംസം ചുടുന്നത് സംബന്ധിച്ച നിയമങ്ങള്‍ ഈ വര്‍ഷം ജനുവരിയില്‍ പ്രഖ്യാപിച്ചിരുന്നു.

 

Latest News